മൂന്നിയൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു

തിരൂരങ്ങാടി: മൂന്നിയൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു. മേച്ചേരി ആലിന്‍ചുവട് പാലക്കത്തൊടി മണികണ്ഠന്റെ ഭാര്യ സിന്ധു(32)ആണ് മരിച്ചത്. പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കള്‍: ആദിത്യ, ശ്യാദി, ആരാധ്യ. അച്ഛന്‍:ഹരിദാസന്‍. അമ്മ: തങ്ക.