തിരൂരങ്ങാടിയില്‍ പലചരക്കു കടയില്‍ തീപിടുത്തം

തിരൂരങ്ങാടി: കരിമ്പില്‍ ചുള്ളിപ്പാറയില്‍ പലചരക്കു കടയ്ക്ക് തീപിടിച്ചു. എം പി സ്റ്റോര്‍ എന്ന പലചരക്കുകടയാണ് തീപിടിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായി കത്തിനശിച്ചത്. കടയില്‍ നിന്ന് രാത്രി പന്ത്രണ്ടരയോടെ പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ കടയുടമയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തിരൂങ്ങാടി പോലീസും സംയുക്തമായി തീ അണയ്ക്കുകയായിരുന്നു.

തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. കരുമ്പില്‍ സ്വദേശി മുട്ടപറമ്പന്‍ സക്കീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.