തിരൂരങ്ങാടിയില്‍ കഞ്ചാവുവേട്ട; മൂന്നരക്കിലോ കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍

തിരൂരങ്ങാടി: കഞ്ചാവ് വിതരണം ചെയ്യുന്ന കൗമാരക്കാരെ എക്‌സൈസ് പിടികൂടി. പ്രതികളില്‍ നിന്ന് മൂന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. ഞാറക്കാട്ട് മാട്ടാന്‍ വീട്ടില്‍ റിലുവാന്‍(22),തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ്(19) എന്നിരാണ് പിടിയിലായത്.

എടരിക്കോട് ഭാഗത്ത് ചെറുകിട കച്ചവടക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ച് നല്‍കു ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘത്തിലെ രണ്ട് പേര്‍ പിടിയിലായത്. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. എടരിക്കോട് ഭാഗത്ത് ചെറുകിട കച്ചവടക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ച് നല്‍കു ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘത്തിലെ രണ്ട് പേര്‍ പിടിയിലായത്. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. 
സ്ഥിരമായി ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്ക് ട്രെയില്‍ മാര്‍ഗ്ഗം എത്തിക്കുന്നത്. പിന്നീട് ആവശ്യക്കാരെ കണ്ടെത്തി മൊത്ത വിതരണം നടത്തുകയാണ് പതിവെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. എടരിക്കോട് ഗവ. യു.പി. സ്‌കൂളിന് സമീപത്തു നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന് മാര്‍ക്കറ്റില്‍ ഉദ്ദേശം ഒരു ലക്ഷം രൂപയോളം വില വരും. .
സംഘത്തില്‍ പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.  പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അന്‍ഷാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, സമേഷ്, ഷിഞ്ചുകുമാര്‍, അബ്ദുസ്സമദ്, യൂസഫലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.