തിരുരങ്ങാടിയിൽ കഞ്ചാവ് കൃഷി കണ്ടെത്തി

തിരുരങ്ങാടി: തിരൂരങ്ങാടി തൃക്കുളം കോട്ടുവാല പറമ്പിലെ പാടശേഖരത്തിന്റെ കരയിൽ കഞ്ഞാവ് ചെടി കൃഷി ചെയ്യുന്നതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 6 മണിയോടെ  സ്ഥലത്തെത്തി പരിശോധന നടത്തിയ തിരുരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാഗേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ്  ചെടികൾ കണ്ടത്തിയത്.

 

ഏഴോളം ചെടികളാണ് തടമെടുത്ത് വളമിട്ട് വെള്ളം നൽകി പരിപാലിക്കുന്ന രീതിയിൽ കണ്ടത്തിയത്.
മൂന്നര മാസം പ്രായമായ ചെടികളാണിതെന്ന് സിഐ പറഞ്ഞു.
‘പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു’

സംഭവത്തില്‍ എക്‌സൈസ് കേസ്സെടുത്തു. പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കുറിച്ച് സംഘം അന്വേഷിച്ചു വരികയാണ്. തിരൂരങ്ങാടി എക്‌സൈസ് സി.ഐക്ക് പുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. ഭാസ്‌കരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.എസ്.സുര്‍ജിത്ത്, കെ. അഭിലാഷ്, സി.ഇ.ഒ. എ. അജു, കെ. ചന്ദ്രമോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.