ചെറുകിട വ്യവസായങ്ങൾ കുത്തക കമ്പനികൾ കയ്യടക്കുന്നു;പി.അബ്ദുൽ ഹമീദ് എം.എൽ.എ

തേഞ്ഞിപ്പലം:കുത്തക കമ്പനികൾ രാജ്യത്താകമാനം പടർന്നു പന്തലിച്ചു വട വൃക്ഷമായി നിൽക്കുകയാണ്. ചെറുകിട വ്യവസായങ്ങൾ ഓരോന്നായി കുത്തക കമ്പനികൾ കയ്യടക്കി കൊണ്ടിരിക്കുകയാണെന്നും പി.അബ്ദുൽ ഹമീദ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേബിൾ ടി.വി.ഒപ്പറേറ്റേഴ്സ് അസോസിയേഷൻ(സി.ഒ.എ ) തിരൂരങ്ങാടി മേഖല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേഞ്ഞിപ്പലം കോഹിനൂറി ലെ എൻ.എച്ച്.അൻവർ നഗറിൽ നടന്ന പരിപാടിയിൽ സി.ഒ.എ ജില്ലാപ്രസിഡന്റ് കെ.സാജിത് അധ്യക്ഷത വഹിച്ചു.ന്യുനപക്ഷ ക്ഷേമ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ.എ.പി.അബ്ദുൽ വഹാബ് മുഖ്യാതിഥിയായി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണൻ,വൈസ് പ്രസിഡന്റ് ടി.അബൂബക്കർ സിദ്ധിഖ്,ജില്ലാ സെക്രട്ടറി പി.രഘുനാഥ്‌,പി.മനോഹരൻ,എം.ഗോപിനാ ഥൻ,എന്നിവർ സംസാരിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.സി.സുരേഷ്‌കുമാർ,പി.രഘു നാഥ്,കെ.സാജിത്,എം.ഗോപിനാഥൻ,സി. പ്രവീൺകുമാർ,ഷിബുപ്രസാദ്,ഒ.ഫൈസൽ ,എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.ഗിരീഷ്‌കുമാർ (പ്രസിഡന്റ്),സി.പ്രവീൺകുമാർ(വൈ സ് പ്രസിഡന്റ്)എം.ഗോപിനാഥൻ(സെക്രട് ടറി), സന്ദീപ്(ജോ.സെക്രട്ടറി),ഒ.ഫൈസൽ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.