തിരൂരങ്ങാടി സ്വദേശി ബൈക്കപകടത്തില്‍ മരണപ്പെട്ടു

തിരൂരങ്ങാടി:ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കക്കാട് സ്വദേശി കൊടപ്പന ബഷീറിന്റെ മകൻ ജെസിം ഷാഹിർ (18 )ആണ് മരിച്ചത്.

മലപ്പുറം മഅദിൻ പോളിടെക്നിക്കിൽ മെക്കാനിക്കൽ കോഴ്സിന് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറത്തേക്ക് പോകും വഴി പാലച്ചിറമാട് കയറ്റത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ടു ചികിത്സയിലായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്ക് ഏറ്റിരുന്നു.കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു.ജനാസ ഖബറടക്കം ഇന്ന്  ഉച്ചക്ക് 2 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.

മാതാവ് ഹാജറ. സഹോദരങ്ങൾ :ജൗഹർ, ഫാത്തിമ ഷിഫ