തേഞ്ഞിപ്പലത്ത് ബൈക്കപകടത്തില്‍ 2യുവാക്കള്‍ മരിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ബൈക്കില്‍ ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചേളാരി സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബൈക്കില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

അപകട സ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ ശേഷമാണ് മരണപ്പെട്ടത്.

സ്ഥിരമായി അപകടം നടക്കുന്ന തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ വളവിലാണ് അപകടം ഉണ്ടായത്. കൂടൂതല്‍ വിവരം ലഭ്യമായിട്ടില്ല.

Related Articles