മലപ്പുറത്ത്‌ മോഷണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്‌ത പ്രതി പോലീസ്‌ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ചു

untitled-1-copyമലപ്പുറം: മലപ്പുറം വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ മോഷണക്കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന്‌ സ്വദേശി അബ്ദുള്‍ ലത്തീഫാണ്‌ മരിച്ചത്‌. ഇയാള്‍ ഉടുത്തിരുന്ന മുണ്ട്‌ ബാത്ത്‌ റൂമിലെ ഹുക്കില്‍ കെട്ടിയാണ്‌ തൂങ്ങി മരിച്ചത്‌. ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട്‌ ഇന്നലെയാണ്‌ ലത്തീഫിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. ലത്തീഫ്‌ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. പോലീസ്‌ നീക്കത്തില്‍ സംശയിക്കുന്നതായും പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ ലത്തീഫിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്‌.