തേഞ്ഞിപ്പലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബന്ധുവുള്‍പ്പെടെ അന്യസംസ്ഥാന തൊഴിലാളിയും കൗമാരക്കാരനും അറസ്റ്റില്‍

സുഗുമാര്‍ എന്ന അജിത്ത്
സുഗുമാര്‍ എന്ന അജിത്ത്

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അന്യ സംസ്ഥാന തൊഴിലാളിയായ സുഗുമാര്‍ എന്ന അജിത്ത് (28) ബന്ധുവായ യുവാവും കൗമാരക്കാരനുമാണ് അറസ്റ്റിലായത്. സ്‌കൂളിലെ ടീച്ചറോടാണ് കുട്ടി പീഡനത്തിനിരയായ വിവരം പറഞ്ഞത്. ഇതെ തുടര്‍്ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗസിലിംഗിലാണ് കുട്ടി മുന്‍പും വീട്ടിനടുത്തുള്ള കൗമാരകാരനാലും ബന്ധുവിനാലും പീഡനത്തിനിരയായ വിവരം അറിയുത്. തുടന്ന്് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ വീടിനടുത്തെ താമസക്കാരനായ അജിത്ത് കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തേഞ്ഞിപ്പലം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.