മലപ്പുറം സിനിമ തിയേറ്ററില്‍ പീഡനം;പ്രതി കസ്റ്റഡിയില്‍

മലപ്പുറം: സിനിമ തിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗീകമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇയാള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനായി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പിടിയിലായത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ്‌ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും.

മാതൃഭൂമി ന്യൂസാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ബാലപീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയോടൊപ്പം തിയേറ്ററില്‍ ഇരിക്കുന്ന പത്തുവയസ് തോനിക്കുന്ന കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.