എടപ്പാളില്‍ ക്ഷേത്രത്തില്‍ സ്‌ഫോടനം;മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം:ക്ഷേത്രത്തില്‍ സ്‌ഫോടനം. എടപ്പാളിന് സമീപം പോട്ടൂര്‍ ശ്രീധര്‍മ്മശാസ്ഥ അയ്യപ്പക്ഷേത്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

വലിയ ശബ്ദത്തോടെ ഊട്ടുപുരയ്ക്ക് സമീപത്തു നിന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഇതെ തുടര്‍ന്ന് ഊട്ടുപുര പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ക്ഷേത്തരത്തിലെ ഉത്സവത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീ പിടിച്ചതാകാം അപകടത്തിന് കാരണമെന്ന് ഒരുവിഭാഗം പറയുമ്പോഴും അട്ടിമറി സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.