അക്ഷരവും അറിവും പകര്‍ന്ന്‌ വിദ്യാര്‍ത്ഥികളെ നന്മയിലേക്ക്‌ നയിക്കുന്നവരാകണം അധ്യാപര്‍

sreeramakrishnanമലപ്പുറം: ദേശീയ അധ്യാപകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിയമസഭ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ നിര്‍വഹിച്ചു. അക്ഷരവും അറിവും പകര്‍ന്ന്‌ വിദ്യാര്‍ഥികളെ നന്മയിലേക്ക്‌ നയിക്കുന്നവരാകണം അധ്യാപകര്‍. അധ്യാപകന്റെ നിര്‍വചനം പൂര്‍ണ്ണമാകുന്നത്‌ ശിഷ്യ സമ്പത്തുണ്ടാകുമ്പോഴാണെന്നും സ്‌പീക്കര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കിയാണ്‌ സ്‌പീക്കര്‍ മടങ്ങിയത്‌. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള എന്നിവര്‍ പങ്കെടുത്തു.

Related Articles