സൗദിയില്‍ വാഹനാപകടത്തില്‍ തവനൂര്‍ സ്വദേശി മരിച്ചു

untitled-2-copyസൗദി: സൗദിയിലെ ഖമീസ്‌ മുഷൈത്ത്‌ വാദ്യാനുസമീപം അല്‍ മസ്‌കി അല്‍ഗര മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം തവനൂര്‍ സ്വദേശി മരിച്ചു. മരത്തില്‍പ്പടി കുഴിക്കണ്ടത്തില്‍ ആലി, ഖദീജ ദമ്പതിമാരുടെ മകന്‍ അന്‍വര്‍ സാദത്ത്‌ (36) ആണ്‌ മരിച്ചത്‌. വാടകയ്‌ക്കെടുത്ത കാറില്‍ മസ്‌കി ഭാഗത്തേക്ക്‌ സ്വയം ഓടിച്ച്‌ പോകുന്നതിനിടെ ഒരു വളവില്‍ നിന്ന്‌ താഴേക്ക്‌ മറിഞ്ഞാണ്‌ അപകടം സംഭവിച്ചത്‌.

അന്‍വര്‍ സാദത്തിന്‌ അലുമിനിയം ഫേബ്രിക്കേഷന്‍ ജോലിയായിരുന്നു. ഏഴ്‌ വര്‍ഷമായി സൗദിയില്‍ ജോലി ചെയ്‌തുവരികയായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പാണ്‌ നാട്ടില്‍ വന്നുപോയത്‌.

ഭാര്യ: റഹ്മത്ത്‌. മകന്‍ : അര്‍ഷിക്‌.