തവനൂര്‍ വൃദ്ധസദനത്തില്‍ നാലുപേര്‍ മരിച്ചു

മലപ്പുറം: തവനൂര്‍ വൃദ്ധ സദനത്തില്‍ അന്തേവാസികളായ നാലുപേര്‍ മരിച്ചു. ശ്രീദേവിഅമ്മ, കാളിയമ്മ, കൃഷ്ണമോഹന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ മനുഷ്യവകാശ സമ്മീഷന്‍ സ്വമേധയ കേസെടുത്തു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് വൃദ്ധസദനം അനധികൃതരുടെ വിശദീകരണം.

മരണത്തില്‍ ഉണ്ടായിരിക്കുന്ന ദുരൂഹത നീക്കാന്‍ പോസ്റ്റുമോര്‍ട്ടം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles