താനൂരില്‍ മരക്കാര്‍ ഹാജി സ്മാരക ബസ് വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു

താനൂർ :സിപിഐ എം മണലിപ്പുഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മണലിപ്പുഴയിൽ നിർമിച്ച കള്ളിയാട്ട് മരക്കാർ ഹാജി സ്മാരക ബസ് വെയ്റ്റിങ് ഷെഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഷ്കർ കോറാട് ഉദ്ഘാടനം ചെയ്തു. അയമു ഹാജി, നീലങ്ങത്ത് മുഹമ്മദ് കുട്ടി, പാറേങ്ങൽ ബാവ, കള്ളിയാട്ട് അൻവർ എന്നിവർ സംസാരിച്ചു