താനൂരിന്‌ ആഘോഷമായി `വര്‍ണ്ണം 2017′ 

താനൂര്‍: ഭിന്നശേഷി മൂലം പ്രയാസപ്പെടുന്ന കുരുന്നുകള്‍ക്ക്‌ ആഘോഷമായി താനൂര്‍ ബി.ആര്‍.സിയും എന്റെ താനൂരും സംയുക്തമായി ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ്‌ `വര്‍ണ്ണം 2017′ എന്ന പേരില്‍ മൂലക്കല്‍ അറേബ്യന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌.

താനൂര്‍ എം.എല്‍.എ. വി. അബ്‌ദുറഹിമാന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എം. മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രവര്‍ത്തക കെ.വി. റാബിയ മോട്ടിവേഷന്‍ ക്ലാസ്‌ എടുത്തു. ജില്ലാ ആശുപത്രി എച്ച്‌.ഒ.ഡി പി.എം.ആര്‍ ഡോ. ജാവേദ്‌ അനീസ്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി. തുടര്‍ന്ന്‌ കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തി. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. സുബൈര്‍, നഗരസഭാംഗം പി.ടി. ഇല്ല്യാസ്‌, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.ടി. ശശി, താനാളൂര്‍ പഞ്ചായത്തംഗം ഹനീഫ പാലാട്ട്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം രാധ മാമ്പറ്റ, ബി.പി.ഒ. ജോര്‍ജ്‌കുട്ടി, എ.ഇ.ഒ. വി.സി ഗോപാലകൃഷ്‌ണന്‍, അനില്‍ പി.എം പ്രസംഗിച്ചു.