താനൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

താനൂര്‍: താനൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് ഒട്ടുമ്പുറം ഭാഗത്ത് മൃതദേഹം കരക്കടിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം പുരുഷന്റെതോ,സ്ത്രീയുടെതോ എന്ന് തിരിച്ചരിയാന്‍ പറ്റാത്ത വിധത്തിലാണ്.