താനൂരില്‍ തിയേറ്റര്‍ സമുച്ചയം; സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി

താനൂര്‍: നിയോജക മണ്ഡലത്തിലെ മൂച്ചിക്കലില്‍ മള്‍ട്ടിപ്ലക്‌സ്‌ തിയേറ്റര്‍, നാടക തിയേറ്റര്‍ സ്ഥാപിക്കാനുള്ള കിഫ്‌ബി പദ്ധതിക്ക്‌ തുടക്കമായി. പൊതുമരാമത്ത്‌ വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കര്‍ ഭൂമി കേരള ഫിലിം ഡെവലെപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ പാട്ടത്തിന്‌ നല്‍കി ഉത്തരവായി. ഫിലിം ഡെവലപ്‌മെന്റ്‌

കോര്‍പ്പറേഷന്റെ അധീനതതയില്‍ അത്യാധുനിക രീതിയിലുള്ള 3 തിയേറ്റര്‍ സമുച്ചയവും, സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള നാടക തിയേറ്ററുമാണ്‌ പണിയുന്നത്‌. ഇതിന്റെ പദ്ധതി തയ്യാറാക്കുന്നത്‌ സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ്‌.

ഭാവിയിലെ റോഡ്‌ വികസനവും കൂടി കണക്കിലെടുത്താണ്‌ കെട്ടിട സമുച്ചയം നിര്‍മ്മിക്കുക. പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡ്‌ നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മണ്ണെടുത്ത പ്രദേശമാണിത്‌. താനൂരിന്റെ കല-സാംസ്‌കാരിക രംഗത്ത്‌ മികച്ചൊരു സ്ഥാപനമായി ഇത്‌ മാറുമെന്ന്‌ വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.