താനൂര്‍ ടാങ്കര്‍ അകടം;വീടിന്‌ തീപിടിച്ചു;കാറും ബൈക്കുകളും കത്തി നശിച്ചു

tanker 1 copyതാനൂര്‍; താനൂര്‍ ജ്യോതിവളവില്‍ പെട്രോളിയം ടാങ്കര്‍ മറിഞ്ഞ്‌ തീപിടുത്തമുണ്ടായി. ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ ടാങ്കര്‍ മറിഞ്ഞത്‌. കൊച്ചിയില്‍ നിന്ന്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക്‌ വിമാനത്തില്‍ നിറയ്‌ക്കാനുള്ള ഫ്യുവലുമായി വരുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി വരിവെയാണ്‌ ടാങ്കറില്‍ നിന്ന്‌ ഒഴുകി സമീപത്തെ കനാലിലൂടെ ഒഴുകിയ പെട്രോള്‍ തീപിടിച്ചത്‌. തീപിടുത്തത്തില്‍ തെക്കെവളപ്പില്‍കുഞ്ഞ്‌ മുഹമ്മദ്‌ കുട്ടി എന്ന കോയയുടെ വീടിന്റെ മുന്‍വശവും മുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട്‌ ബൈക്കുകളും കത്തി നശിക്കുകയും ചെയ്‌തു. പതിനൊന്നു മണിയോടെയാണ്‌ ടാങ്കര്‍ മറിഞ്ഞ സ്ഥലത്തുനിന്നും 600 മീറ്റര്‍ അകലെ വെച്ച്‌്‌ തീപിടുത്തമുണ്ടായത്‌. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ വന്‍ അപകടം ഒഴിവാകുകയായിരുന്നു.tanker 3 copy

അപകടത്തെതുടര്‍ന്ന്‌ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

താനൂരില്‍ പെട്രോളിയം ടാങ്കര്‍ മറിഞ്ഞു;ചോര്‍ച്ചതുടരുന്നു

Related Articles