താനൂരില്‍ നിന്ന്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Untitled-1 copyതിരൂര്‍: താനൂരില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെളിയങ്കോട്‌ തണ്ണിത്തുറ ചാലില്‍ മുഹ്‌സിനെ(28)യാണ്‌ തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം പിടികൂടിയത്‌. ബുധനാഴ്‌ച വൈകീട്ട്‌ തണ്ണിത്തുറയില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

കഴിഞ്ഞ ഫെബ്രുവരി 25 നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. സ്‌കൂള്‍ വിട്ട്‌ വരികയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ്‌ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയിരുന്നു.