താനൂരില്‍ സ്‌കൂളില്‍ മദ്യപിച്ച യുവാവിനെ പിടികൂടി

Untitled-1 copyതാനൂര്‍: സ്‌കൂള്‍ കോമ്പൗണ്ടിലിരുന്ന്‌ മദ്യപിച്ച യുവാവിവെ നാട്ടുകാര്‍ പിടികൂടി. ഒഴൂര്‍ വെള്ളച്ചാല്‍ സ്വദേശി ചന്ദ്രനെ(40)യാണ്‌ വെള്ളച്ചാലിലെ അണ്‍എയഡഡ്‌ സ്‌കൂള്‍ കോമ്പൗണ്ടിലിരുന്ന്‌ മദ്യപിച്ചതിനെ തുടര്‍ന്ന്‌ പിടികൂടിയത്‌.

സ്‌കൂളിലെ ജീവനക്കാരന്‍ കൂടിയായ ഇയാളില്‍ നിന്നും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്‌. സ്‌കൂള്‍ പരിസരത്തു നിന്ന്‌ മൂന്ന്‌ കുപ്പി മദ്യവും കണ്ടെത്തിയിട്ടുണ്ട്‌. പ്രതിയെതാനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.