Section

malabari-logo-mobile

താനൂരില്‍ പട്ടികജാതി കോളനികള്‍ക്ക് 2 കോടിയുടെ വികസന പദ്ധതി

HIGHLIGHTS : താനൂര്‍: പൂരപ്പുഴ അംബേദ്കര്‍ കോളനിയിലേയും, നിറമരുതൂര്‍ കോരങ്ങത്ത് കോളനിയുടെയും വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചു. കുടിവെള്ളം...

താനൂര്‍: പൂരപ്പുഴ അംബേദ്കര്‍ കോളനിയിലേയും, നിറമരുതൂര്‍ കോരങ്ങത്ത് കോളനിയുടെയും വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചു. കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഒരുക്കലും റോഡുകള്‍, തെരുവ് വിളക്ക്, നടവഴികള്‍ അഴുക്കുചാലുകള്‍ എന്നിവയുടെ നവീകരണവും കോളനികളുടെ സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യംവെച്ച് വിവിധ പദ്ധതികളാണ് ലക്ഷ്യംവെയ്ക്കുന്നത്. അംബേദ്കര്‍ സ്വാശ്രയ കോളനി എന്ന പദ്ധതി പ്രകാരം ഒരു കോടി രൂപ വീതമാണ് ഓരോ കോളനികള്‍ക്കും അനുവദിച്ചിട്ടുള്ളത്. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

പൂരപ്പുഴ അംബേദ്കര്‍ കോളനിയിലേയും, നിറമരുതൂര്‍ കോരങ്ങത്ത് കോളനിയിലും എം.എല്‍.എ വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

sameeksha-malabarinews

യോഗത്തില്‍ കൗണ്‍സിലര്‍മാരായ പി. ഷീന, ടി. അറുമുഖന്‍, പി.ടി. ഇല്ല്യാസ്, വി.പി. ബാബു, കെ. ആനന്ദന്‍, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!