Section

malabari-logo-mobile

എന്റെ താനൂര്‍;ഉത്സവാഘോഷത്തിമിര്‍പ്പില്‍ നാട്ടുകാര്‍

HIGHLIGHTS : താനൂര്‍ : ഉത്സവാഘോഷത്തിമിര്‍പ്പില്‍ താനൂര്‍. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 'എന്റെ താനൂര്‍' സംഘടിപ്പിക്കുന്ന ഓണം-പെരുന്നാള്‍ ആഘോഷ പരി...

താനൂര്‍ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ‘എന്റെ താനൂര്‍’ സംഘടിപ്പിക്കുന്ന ഓണം-പെരുന്നാള്‍ ആഘോഷ പരിപാടി ഓണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ഉത്സവാന്തരീക്ഷം തീര്‍ത്തു.
താനൂര്‍ നടക്കാവ് ബൈപാസ് റോഡ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയില്‍ നെറ്റിപ്പട്ടമണിഞ്ഞ ഒമ്പത് ഗജവീരന്മാരും കേരളത്തനിമ വിളിച്ചോതിയ വാദ്യഘോഷങ്ങളും കലാരൂപങ്ങളും അണിനിരന്നു.

ഘോഷയാത്രയില്‍ ജനപ്രതിനിധികളും സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കാളികളായി. വി അബ്ദുറഹിമാന്‍ എംഎല്‍എ, താനൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്റഫ്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ്, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, നിറമരുതൂര്‍  പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
നിറമരുതൂര്‍, താനാളൂര്‍, പൊന്മുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളുടെ കുടമാറ്റം ഘോഷയാത്രയുടെ മാറ്റുകൂട്ടി. മൂലക്കല്‍, ദേവധാര്‍, പുത്തന്‍തെരു, ഒഴൂര്‍ എന്നിവിടങ്ങളിലായിരുന്നു കുടമാറ്റം നടന്നത്. ഇതിനായി പാറമേക്കാവ് ദേവസ്വത്തില്‍നിന്നാണ് മുത്തുക്കുടകളെത്തിച്ചത്.
ഘോഷയാത്രയുടെ സമാപനം കുറിച്ച് വെള്ളച്ചാല്‍ ഗ്രൌണ്ടില്‍ ഗജവീരന്മാരും വാദ്യങ്ങളും അണിനിരന്ന് പ്രദര്‍ശനം നടത്തിയപ്പോള്‍ തീര്‍ത്തും ഉത്സവാന്തരീക്ഷത്തിലായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ കലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് ഒഴൂര്‍ വെള്ളച്ചാലില്‍ നടന്ന സമാപന സമ്മേളനത്തില്‍ വി അബ്ദുറഹിമാന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണംചെയ്തു. തുടര്‍ന്ന് നാലുദേശം കൈകൊട്ടികളി സംഘത്തിന്റെ കയര്‍ കോലാട്ട തിരുവാതിരയും ഗാനമേളയും കരിമരുന്ന് പ്രയോഗവും അരങ്ങേറി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!