താനൂരില്‍ ലീഗ്‌ പ്രവര്‍ത്തകന്‌ കുത്തേറ്റു

താനൂര്‍: താനൂരില്‍ മുസ്ലിംലീഗ്‌ പ്രവര്‍ത്തകന്‌ കുത്തേറ്റു. താനൂര്‍ ആല്‍ബസാറില്‍ കോഴമ്പാടത്ത്‌ കബീര്‍(26)നാണ്‌ കുത്തേറ്റത്‌. ആക്രമണത്തിന്‌ പിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്ന്‌ മുസ്ലിംലീഗ്‌ ആരോപിച്ചു. കുത്തേറ്റ കബീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

വെള്ളിയാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ സംഭവം നടന്നത്‌. കനോലി കനാലിന്‌ സമീപത്തെ പാടത്ത്‌ ഇരിക്കുകായിരുന്ന കബീറിനെ പിറകെ വന്ന്‌ കുത്തുകയായിരുന്നുവെന്ന്‌ മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ കാവലുള്ള ഉണ്യാലിലാണ്‌ വീണ്ടും അക്രമമുണ്ടായിരിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ സ്ഥലത്ത്‌ താനൂര്‍ സി ഐ അലവിയുടെ നേതൃത്വത്തില്‍ പോലീസ്‌ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.

Related Articles