മരം നട്ട്‌ എം എല്‍ എ ഔദ്യോഗിക പ്രവര്‍ത്തനം തുടങ്ങി

treeതാനൂര്‍: താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍ മരം നട്ട്‌ മണ്ഡലത്തിലെ തന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. രണ്ടാം തിയതി ഔദ്യോഗികമായി സ്ഥാനമേറ്റെടുത്ത എം എല്‍ എ തനിക്ക്‌ മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷമായ 4918 മരതൈകളാണ്‌ വിവിധ സംഘടനകളുടെ സഹായത്തോടെ നടുന്നത്‌. മരം നടലിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച നടന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ വിവിധ സംഘടനകളും മണ്ഡലത്തില്‍ മരം നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനാണ്‌ താനൂരിലെ വിജയം ആഘോഷിക്കാന്‍ ഇത്തരമൊരു സംരഭം നടത്തിയതെന്ന്‌ വി അബ്ദുറഹ്മാന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം മണ്ഡലത്തിലെ ജനങ്ങളില്‍ സൃഷ്ടിക്കുവാനും ഈ സംരഭം കൊണ്ട്‌ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.