താനൂരില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തിയില്ല

താനൂര്‍: താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തിയില്ല. അഞ്ചു ദിവസം മുന്‍പാണ് തങ്ങള്‍ കുഞ്ഞാലിക്കാനത്ത് അഷറഫിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. ഇവരുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടി.

അതെസമയം മത്സ്യതൊഴിലാളികളുമായി ബന്ധപ്പെടാന്‍ സാധിക്കത്ത വിവരം കോസ്റ്റ് ഗാര്‍ഡിന്റെയു പോലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച വി. അബ്ദുറഹ്മാന്‍ എംഎല്‍എ അറിയിച്ചു.

ഒസ്സാന്‍ കടപ്പുറത്ത്‌ ഹാര്‍ബറിനോട്‌ ചേര്‍ന്നും ഫാറൂഖ്‌ പള്ളി പരിസരത്തും കടല്‍ ഉള്‍വലിഞ്ഞത്‌ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
. വെള്ളിയാഴ്‌ച രാവിലെ മുതലാണ്‌ പ്രദേശത്ത്‌ നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞത്‌. ചിലയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും ഉണ്ട്‌. `ഓഖി’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ താനൂര്‍ പോലീസ്‌ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.