താനൂരില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവര്‍ന്നു

താനൂര്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവര്‍ന്നതായി പരാതി. താനാളൂര്‍ വട്ടത്താണി കിഴങ്ങിലപറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ നിഷയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ്‌ കവര്‍ന്നത്‌. കഴിഞ്ഞ ദിവസം വിവാഹത്തില്‍ പങ്കെടുത്ത്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോകുമ്പോള്‍ പരേങ്ങത്ത്‌ റോഡില്‍ വെച്ച്‌ വൈകുന്നേരം 6.30നാണ്‌ സംഭവം. താനൂര്‍ പോലീസില്‍ പരാതി നല്‍കി.