താനൂരില്‍ അമിതവേഗതയില്‍ പാഞ്ഞ ബസ്സിടിച്ച് ബൈക്ക് യാത്രിക മരിച്ചു

താനൂര്‍: ബസ്സുകളുടെ അമിതവേഗതയും മത്സരപ്പാച്ചിലും വീണ്ടും ജീവനെടുത്തു. അമിത വേഗതിയിലോടിയ സ്വകാര്യബസ്സിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ഫറോക്ക് സ്വദേശി മാതേരി മുനീറ(33) ആണ് മരിച്ചത്. താനൂര്‍ പുത്തന്‍തെരുവില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിയെ നിസാര പരിക്കുകളോ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച യുവതിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles