ആഹ്ലാദങ്ങള്‍ക്ക്‌ നടുവില്‍ താനൂര്‍;  ബദര്‍പള്ളി തൂക്കുപാലം, മൂച്ചിക്കല്‍ റോഡ്‌  പ്രവൃത്തി ഉദ്‌ഘാടനങ്ങള്‍ ഉത്സവമായി

താനൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികള്‍ക്കും ഒടുവില്‍ പരിഹാരമാകുന്നു. രണ്ട്‌ പ്രവൃത്തി ഉദ്‌ഘാടനങ്ങളാണ്‌ ഞാറാഴ്‌ച നാട്ടുകാര്‍ ആഘോഷമാക്കിയത്‌. താനൂരില്‍ തൂക്കുപാലം പ്രവൃത്തി ഉദ്‌ഘാടനവും നിറമരൂതൂരില്‍ മൂച്ചിക്കല്‍-മഞ്ഞളാംപടി റോഡ്‌ നിര്‍മ്മാണ ഉദ്‌ഘാടനവുമാണ്‌ നാടിന്‌ ആഘോഷമായത്‌.

കനോലി കനാലിന്‌ കുറുകെ ബദര്‍പള്ളി-കളരിപ്പടി റോഡ്‌ തൂക്കുപാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം കളരിപ്പടി റോഡില്‍ പൊതുമരാമത്ത്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ, വൈസ്‌ ചെയര്‍മാന്‍ സി. മുഹമ്മദ്‌ അഷ്‌റഫ്‌, നഗരസഭാംഗങ്ങളായ ടി. അറമുഖന്‍, കൗസല്യ, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ. ജയന്‍, മുത്തുക്കോയ തങ്ങള്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, യു.പി. അബ്‌ദുല്‍ ലത്തീഫ്‌, ഹംസു മേപ്പുറത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. കെല്‍ മാര്‍ക്കറ്റിംഗ്‌ എച്ച്‌.ഒ.ഡി സന്തോഷ്‌ മത്തായി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

മൂച്ചിക്കല്‍-മഞ്ഞളാംപടി റോഡിന്റെ പ്രവൃത്തി ഉദ്‌ഘാടനവും പത്തംപാട്‌ അങ്ങാടിയില്‍ മന്ത്രി നിര്‍വഹിച്ചു. എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാതിഥി ആയി. താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.എം ബാപ്പു ഹാജി, നിറമരുതൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ റസാഖ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.വി. സിദ്ധീഖ്‌, ജില്ലാ പഞ്ചായത്തംഗം വി.പി. സുലൈഖ, ബ്ലോക്ക്‌ പഞ്ചായത്തംഗം എ. അശോകന്‍, പഞ്ചായത്തംഗങ്ങളായ കെ. പ്രേമ, കെ.ടി. ശശി, പി. മുസ്‌തഫ, പി. പ്രഭാകരന്‍, കെ. സിദ്ധീഖ്‌, പി. സുഹറാബി, പി.ഡബ്ലു.ഡി എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ എസ്‌. ഹരീഷ്‌ പ്രസംഗിച്ചു.