താനൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

താനൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി മുഹമ്മദ് കുട്ടി(58) ആണ് പിടിയിലായത്. കുട്ടിയുടെ ഉമ്മയുടെ പരാതിയില്‍ താനൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപം കട നടത്തി വരികയായിരുന്ന പ്രതി മിഠായിയും മറ്റും നല്‍കി കൂട്ടിയെ സ്വാധീനിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയുടെ മാതാവ് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ താനൂര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.