മലപ്പുറം അരിപ്രയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: അരിപ്രയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. ഇപ്പോള്‍ ടാങ്കര്‍ലോറിയെ തണുപ്പിക്കാനായി ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥര്‍ അതിനു മുകളിലേക്ക് വെള്ളം ഒഴിക്കുകയാണ്. ഐഒസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വാതകചോര്‍ച്ച അടയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാലക്കാട്ടേക്ക് പോകുന്ന പാചകവാതക ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. പെരിന്തല്‍മണ്ണ വഴി വരുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് വഴി തിരിച്ച് വിടണം. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അതേവഴി തിരിച്ച് പോകണമെന്നും പോലീസ് വ്യക്തമാക്കി.

Related Articles