സൂര്യാഘാതം : തൊഴില്‍ സമയം പുന:ക്രമീകരിച്ചു

മലപ്പുറം: പകല്‍ താപനില ക്രമാതീതമായി ഉയരുതിനാല്‍ വെയിലത്ത് പണിയെടുക്കു തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കി.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്നത് പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കു പ്രകാരവും പുന:ക്രമീകരിച്ചു.
തൊഴിലുടമകള്‍ മേല്‍ കാണിച്ച പ്രകാരം തൊഴിലാളികളുടെ ജോലിസമയം നിജപ്പെടുത്തേണ്ടതാണെും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.