മലപ്പുറത്ത്‌ ഡിഫ്‌തീരിയ;2 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

Untitled-1 copyമലപ്പുറം: വെട്ടത്തൂരില്‍ ഡിഫിതീരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ അറബിക്‌ കോളേജിലെ വിദ്യാര്‍ത്ഥകളിലാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്‌. രണ്ടു കുട്ടികളില്‍ രോഗ്‌ സ്ഥിരീകരിച്ചു്‌. കോളേജിലെ 28 കുട്ടികളെ വിദഗ്‌ധ പരിശോധനയ്‌ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകു മെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ മൂന്ന്‌ പേര്‍ അന്യസംസ്ഥാനക്കാരാണ്‌.

കുട്ടികളുടെ തൊണ്ടയില്‍ നിന്ന്‌ സ്രവമെടുത്ത്‌ പരിശോധിച്ചതിനുശേഷമേ രോഗം സ്ഥിരീകരിക്കൂ. അഞ്ച്‌ വയസ്സിന്‌ മുമ്പ്‌ ഡിഫ്‌തീരിയ, ടെറ്റ്‌നസ്‌,വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരിലാണ്‌ രോഗം പടരുന്നത്‌. അതെസമയം ആര്‍ക്കും ടെറ്റ്‌നസ്‌ ബാധയില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ പറഞ്ഞു. ബുധനാഴ്‌ച മേലാറ്റൂര്‍ ബ്‌ളോക്‌ പിഎച്ച്‌സി ഡോ.മൊയ്‌തീന്‍കോയ, ഡോ.പി കെ ഹമീദ്‌ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ പരിശോധിച്ചു.