മലപ്പുറത്ത്‌ ഡിഫ്‌തീരിയ ബാധിച്ച്‌ കുട്ടി മരിച്ചു

Untitled-1 copyകോഴിക്കോട്‌: ഡിഫ്‌തീരിയ ബാധിച്ച്‌ കുട്ടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അമിറുദ്ദീന്‍(13) ആണ്‌ മരിച്ചത്‌. മലപ്പുറം വെട്ടത്തൂര്‍ ഓര്‍ഫനേജിലെ അന്തേവാസയാണ്‌ മരണപ്പെട്ട കുട്ടി.

ഡിഫ്‌തീരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വെട്ടത്തൂര്‍ ഹുദ അറബിക്‌ കോളേജിലെ ഇരുപത്തിയെട്ടോളം കുട്ടികളെ വിദഗ്‌ധ പരിശോധനയ്‌ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞയാഴിച്ച പ്രവേശിപ്പിച്ചിരുന്നു. രണ്ടു പേര്‍ക്കാണ്‌ രേഗം സ്ഥിരീകരിച്ചിരുന്ന്‌.

അഞ്ച്‌ വയസ്സിന്‌ മുമ്പ്‌ ഡിഫ്‌തീരിയ, ടെറ്റനസ്‌, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പടുക്കാത്തവരിലാണ്‌ രോഗം പടരുന്നത്‌.