പരപ്പനങ്ങാടിയില്‍ അന്തരീക്ഷത്തില്‍ മുഴങ്ങിയ ശബ്ദം പരിഭ്രാന്തി പരത്തി

പരപ്പനങ്ങാടി: ശനിയാഴ്ച വൈകീട്ട് അന്തരീക്ഷത്തില്‍ മുഴങ്ങിയ അജ്ഞാത ഭീകര ശബ്ദം പരിഭ്രാന്തി സൃഷ്ടിച്ചു.വൈകീട്ട് 5.50 നാണ് പ്രത്യേക ശബ്ദംമുഴങ്ങിയത്.തെളിഞ്ഞ കാലാവസ്ഥയിലാണ് ശബ്ദ മുണ്ടായത്.പലരും വീട്ടില്‍നിന്നു പുറത്തിറങ്ങി.പ്രകമ്പനം സൃഷ്ട്ടിച്ച ശബ്ദത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല.ഇടിമിന്നലാണെ ന്ന് കരുതി പലരും ഇതവഗണിക്കുകയായിരുന്നു.എന്നാല്‍ കിലോമീറ്റര്‍ ദൂരത്ത്‌ ഇതിന്‍റെ ശബ്ദം കേട്ടതായി പോലീസ്അറിയിച്ചു.പെരിങ്ങോട്ടു കുന്നു ഭാഗത്ത് ഈസമയത്ത്‌ കറുത്ത പുകഉയര്‍ന്നതായും വാര്‍ത്തയുണ്ട്.പരപ്പനങ്ങാ തീരദേശമേഖലയിലാണ് ശക്തമായ ശബ്ദമുണ്ടായത്.

Related Articles