അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്

school-sports-malappuramമലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കാലിക്കറ്റി സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. രാവിലെ 9 മണിയോടെ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായ തുടക്കമായത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. മാര്‍ ബേസില്‍ കോതമംഗലം സ്‌കൂളിലെ ബിബിന്‍ ജോര്‍ജ്ജ് ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ വെള്ളിയും വെങ്കലുവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ പാലക്കാട് ജില്ലയുടെ ബബിത സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ തന്നെ ആദര്‍ശിനാണ് സ്വര്‍ണം.

മത്സരങ്ങള്‍ തടസ്സം കൂടാതെ നടക്കാനുള്ള എല്ലാതരത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.