ഷീ ടാക്‌സി മലപ്പുറത്തും

SHE TEXI_0_0_0മലപ്പുറം: സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള ജന്‍ഡര്‍ പാര്‍ക്കിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന ‘ഷീ ടാക്‌സി’ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള വായ്‌പാ സൗകര്യവും ലഭ്യമാണ്‌. വനിതകള്‍ക്കായി വനിതകള്‍ തന്നെ നടത്തുന്ന സുരക്ഷിതമായ ടാക്‌സി സര്‍വീസ്‌ എന്നതാണ്‌ പദ്ധതിയുടെ സവിശേഷത. ഫോണ്‍: 0471 2433334.