മലപ്പുറത്ത്‌ പത്തുവയസുകാരിയെ പീഡിപ്പിച്ച കോളേജ്‌ വിദ്യാര്‍ത്ഥി അറസ്‌റ്റില്‍

Untitled-1 copyമലപ്പുറം: പത്തുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച കോളേജ്‌ വിദ്യാര്‍ത്ഥി അറസ്‌റ്റിലായി. രണ്ടത്താണി സ്വദേശി കുറ്റിപ്പുറത്ത്‌ തൊടി വീട്ടില്‍ റിജാസി(19)നെയാണ്‌ വളാഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌.

റിജാസ്‌ നാട്ടുകാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടി രക്ഷിതാക്കളോട്‌ വിവരം പറഞ്ഞതോടെയാണ്‌ പീഢനകഥ പുറംലോകം അറിയുന്നത്‌. ഇതെ തുടര്‍ന്ന്‌ ബന്ധുക്കള്‍ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ വളാഞ്ചേരി സിഎ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരികയാണെന്നും രക്ഷിതാക്കള്‍ കുട്ടികളില്‍ നിന്ന്‌ അകലുന്നതാണ്‌ അതിക്രമം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്നും വളാഞ്ചേരി സിഐ കെ ജി സുരേഷ്‌ പറഞ്ഞു.

പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.