മലപ്പുറം ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം

മലപ്പുറം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കു കേരളോത്സവം 2018 ന്റെ പ്രചരണാര്‍ത്ഥം ജില്ലാതല സെവന്‍സ് ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കുന്നു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡില്‍ അഫിലിയേഷന്‍ ചെയ്ത ക്ലബ്ബുകള്‍ക്കാണ് മത്സരിക്കാനവസരം. താല്പര്യമുള്ള ക്ലബ്ബുകള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ഓഫീസില്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം നേരിെട്ടത്തി ജൂലൈ 27 നകം അപേക്ഷ നല്‍കണം