മലപ്പുറത്ത് കരുത്ത് തെളിയിക്കാന്‍ എസ് ഡി പി ഐ

SDPI candidate nasarudheen elamaram (1)മലപ്പുറം: ഇത്തവണ മലപ്പുത്തെ മണ്ഡലങ്ങളില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങിയിറിങ്ങുകയാണ് എസ്ഡിപിഐ. വേറിട്ട് പ്രചരണശൈലിയിലും മലപ്പുറത്തെ ബാധിക്കുന്ന വിഷയങ്ങളെ ഉയര്‍ത്തിക്കാണിച്ചുമുള്ള പ്രചരണപരിപാടികളാണ് എസ്ഡിപിഐ നടത്തുന്നത്. മലപ്പുറം മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന എസ്.ഡി.പി.ഐ.സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരത്തിന്റെ പര്യടനം മങ്കട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തിയത്. പൊന്നാനി സ്ഥാനാര്‍ത്ഥി ഇഖ്‌റാമുല്‍ ഹഖ് ഇന്ന് തിരൂരങ്ങാടി മണ്ഡലത്തിലുമാണ് പ്രചരണം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ കൂട്ടിലങ്ങാടിയില്‍ നിന്ന് പര്യടനം തുടങ്ങിയ നസറുദ്ധീന്‍ മക്കരപ്പറമ്പ്, കുറുവ, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, പുഴക്കാട്ടീരി, മങ്കട ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ കാണാന്‍ നിരവധിയാളുകളെത്തിയിരുന്നു. പനങ്ങാങ്ങര അടക്കാകളത്തിലും മക്കരപ്പറമ്പ് ആധാരമെഴുത്താഫീസിലും സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. . ബുധനാഴ്ച മഞ്ചേരി മണ്ഡലത്തില്‍ പര്യടനം നടത്തും.

ഇഖ്‌റാമുല്‍ ഹഖ് ഇന്ന് പ്രചരണം ആരംഭിച്ചത് സ്വന്തം തട്ടകത്തുനിന്നുതന്നെയാണ് കോട്ടക്കല്‍ പുതപറമ്പില്‍ നിന്നാരംഭിച്ച പ്രചരണം പരപ്പനങ്ങാടിയില്‍ അവസാനിപ്പിച്ചു. ആറ് പഞ്ചായത്തുകളിലാണ് ഇന്ന് സ്വീകരണമൊരുക്കിയത്