അഭിമന്യുവിന്റെ കൊലപാതകം;മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന;12 പേരുടെ അക്കൗണ്ട് മരവിപ്പിച്ചു

മലപ്പുറം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പോലീസ് പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പല ഓഫീസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതെസമയം ഇന്ന് രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ സഹായിച്ച നവാസ്, ജാഫ്രി എന്നിവരാണ് ഇന്ന് പിടിയിലായത്. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതോടെ കേിസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.

തിരൂര്‍,മലപ്പുറം,പെരിന്തല്‍മണ്ണ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന.