‘ഗ്രാമംനിറയെ ആര്യവേപ്പ്’ പദ്ധതി തുടങ്ങി

കോഡൂര്‍:ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ‘ഗ്രാമംനിറയെ ആര്യവേപ്പ്’ പദ്ധതിക്ക് തുടക്കം. ചെമ്മങ്കടവ് പി.എം. എസ്.എ.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തിനകം ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ആര്യവേപ്പ് തൈകള്‍ നട്ട് സംരക്ഷിക്കുന്നതാണ് പദ്ധതി. തൈ നടുന്നതിന്റെയും പരിചരണത്തിന്റെയും ചുമതല വിദ്യാര്‍ഥികള്‍ നിര്‍വ്വഹിക്കും.

പദ്ധതിയുടെ ഉദ്ഘാടനം ആര്യവേപ്പ് തൈകള്‍ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുഹമ്മദലി കടമ്പോട്ട്, കെ. ഷീന, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. കുഞ്ഞിമുഹമ്മദ്, എന്‍.എസ്.എസ്. സ്‌കൂള്‍ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹിമാന്‍, യൂണിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷെറിന്‍ സഹാന എന്നിവര്‍ നേതൃത്വം നല്‍കി.