മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത് ജില്ലയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹന സമ്മാനം.

മലപ്പുറം: പരിസ്ഥിതി-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ നിന്ന് സമ്മാനര്‍ഹരെ തെരഞ്ഞെടുത്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി കത്തെഴുതിയത്. കത്ത് എല്ലാ സ്‌കൂളിലും പ്രത്യേക അസംബ്ലി ചേര്‍ന്ന് വായിക്കുകയും നിരവധി കുട്ടികള്‍ മറുപടി എഴുതുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ജില്ലയില്‍ അഞ്ചു പേരെ പ്രോല്‍സാഹന സമ്മാനത്തിനായി തെരഞ്ഞെടുത്തത്.
ഇവരില്‍ മൂന്ന് പേര്‍ പുളിക്കല്‍ എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫാത്തിമ ഷിഫ സി. കെ (ഒമ്പതാം ക്ലാസ്), യു.പി.വിഭാഗത്തില്‍ ഹ വി. നിഷാദ് ( ഏഴാം ക്ലാസ്) ആര്യ കെ (അഞ്ചാം ക്ലാസ്) എന്നിവരാണ് സമ്മാനം നേടിയത്.

മമ്പാട് എം. ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹരിനന്ദന ജെ എസ് (എട്ടാം ക്‌ളാസ്) , ഇരുമ്പിൡം എച്ച് എസ് എസിലെ ആരതി (ഒമ്പതാം ക്ലാസ്) എന്നിവരാണ് സമ്മാനം നേടിയ മറ്റ് രണ്ട് പേര്‍.
വിജയികള്‍ക്ക് ഫെബ്രുവരി 17 വൈകിട്ട അഞ്ചിന് കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കു ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനങ്ങള്‍ നല്‍കും.