കിടപ്പിലായവര്‍ക്ക്‌ സാന്ത്വനവുമായി ചെമ്മങ്കടവ്‌ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

1ctp1കോഡൂര്‍:കിടപ്പിലായ രോഗികള്‍ക്ക്‌ സാന്ത്വനം നല്‍കാന്‍ സാന്നിദ്ധ്യവും ഭക്ഷണവുമായി ചെമ്മങ്കടവ്‌ പി.എം.എസ്‌.എ.എം.എ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട്‌ അംഗങ്ങള്‍ രോഗികളുടെ വീടുകളിലെത്തി.

ബാല്യത്തിന്റെ കളിക്കൂട്ടുകള്‍ക്കിടയിലും സാമ്പത്തിക പരാധീനതയും രോഗത്തിന്റെ അവശതയും പാടെ തളര്‍ത്തിയ സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ രോഗികളെ നേരില്‍ സന്ദര്‍ശിച്ച്‌ അവരുടെ പ്രയാസങ്ങള്‍ കുറച്ചെങ്കിലും കേള്‍ക്കാനും സാന്നിദ്ധ്യം കൊണ്ട്‌ സാന്ത്വനമേകാനും സമയം നീക്കിവെച്ച്‌ ചെമ്മങ്കടവ്‌ പി.എം.എസ്‌.എ.എം.എ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട്‌ അംഗങ്ങള്‍ മാതൃക കാണിച്ചു.
എല്ലാം കേട്ട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അരിയും പലവ്യഞ്‌ജനവും അടങ്ങുന്ന ഭക്ഷണ കിറ്റും സമ്മാനിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്‌.
രോഗികള്‍ക്ക്‌ കുറച്ച്‌ നേരത്തേക്കെങ്കിലും ചെറുയൊരാശ്വാസവും പുതിയൊരു അനുഭവവുമായിരുന്നു വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം.
ഹൈസ്‌ക്കൂള്‍ പ്രധമാധ്യാപകന്‍ പി. അബ്ദുല്‍ നാസര്‍, സ്‌ക്കൗട്ട്‌ അധ്യാപകന്‍ റഹൂഫ്‌ വരിക്കോടന്‍, വിദ്യാര്‍ത്ഥികളായ വി. മുഹമ്മദ്‌ ഷാഹിദ്‌, എ. അശ്വിന്‍, സി.എച്ച്‌. ഇര്‍ഫാന്‍, എം.കെ മുഹമ്മദ്‌ നഹീം, ഗോവിന്ദ്‌ വി കുമാര്‍, പി. വിഷ്‌ണു, ഹസീബ്‌, മുഹമ്മദ്‌ ഷാഹിദ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.