ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മന്ത്രി കെ.ടി. ജലീല്‍ ഉദ്‌ഘാടനം ചെയ്യും

k.t-jaleel1മലപ്പുറം:ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കല്‍പകഞ്ചേരി ജി.എല്‍.പി. സ്‌കൂളില്‍  ജൂണ്‍ ഒന്ന്‌ രാവിലെ 10 ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്‌ഘാടനം ചെയ്യും. നിയുക്ത എം.എല്‍.എ. സി. മമ്മുട്ടി അധ്യക്ഷനാകും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. മുഖ്യാതിഥിയാകും. നിയുക്ത എം.എല്‍.എ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, മറ്റ്‌ ജനപ്രതിനിധികള്‍ പങ്കെടുക്കും. എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു പരീക്ഷയില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിക്കും. കലാപരിപാടികളും അരങ്ങേറും.