മലപ്പുറത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു;40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: കോട്ടപ്പടി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അപകടത്തില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇത്തിള്‍ പറമ്പില്‍ അമീറിന്റെ മകള്‍ സിത്താര പര്‍വാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം.
സ്‌കൂളില്‍ നിന്നും കൂട്ടിളെ കയറ്റി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ ബസ്സിന്റെ ബ്രേക്ക് പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്‌.

പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉമ്മ;ഷാനിബ.സഹോദരങ്ങള്‍: മുഹമ്മദ് മുന്നാസ്, ജിമില്‍ പര്‍വീന്‍

സിത്താരയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച പകല്‍ 11 ന് കോട്ടപ്പടി ചത്തുപാലം ജുമാ മസ്ജിദില്‍ കബറടക്കും.

Related Articles