വീടിന്‌ മുകളിലേക്ക്‌ പാറക്കല്ല്‌ അടര്‍ന്നു വീണ്‌ ഭിത്തി തകര്‍ന്നു;നാട്ടുകാര്‍ ഭീതിയില്‍

rock copyചേലേമ്പ്ര: വീടിന്‌ മുകളിലേക്ക്‌ പാറക്കല്ല്‌ അടര്‍ന്ന്‌ വീണ്‌ വീടിന്റെ ഭിത്തി തകര്‍ന്നു. പരേതനായ ചോലയില്‍ കുഞ്ഞാടിയുടെ ഭാര്യ തങ്കയും മക്കളും താമസിക്കുന്ന വീടിനു മുകളിലേക്കാണ്‌ പാറ അടര്‍ന്നു വീണത്‌. പണി തീരാത്ത ഈ വിടിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മണ്ണ്‌്‌ എടുത്ത്‌മാറ്റിയതിന്റെ ഫലമായി ഇതിനോട്‌ ചേര്‍ന്നു കിടന്ന പാറ തെന്നി വീടിനു മുകളിലേക്ക്‌ വീഴുകയായിരുന്നു.

പാറ അടര്‍ന്നു വീണ സ്ഥലത്തുനിന്നും വന്‍പാറകള്‍ ഇനിയും വീണേക്കാവുന്ന അവസ്ഥയാണുള്ളത്‌. സമീപത്തെ പറമ്പില്‍ വലിയ മതില്‍കെട്ടി മണ്ണ്‌ നികത്തിയതിനാല്‍ പറമ്പ്‌ വിണ്ടുകീറിയ അവസ്ഥയിലാണുള്ളത്‌. ഇതുകൊണ്ടു തന്നെ ഏതുസമയത്തും അപകടം സംഭവിക്കാവുന്ന ഇവിടെ സമീപവാസികള്‍ ഏറെ ഭയത്തോടെയാണ്‌ കഴിയുന്നത്‌.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേഷ്‌, വെസ്‌ പ്രസിഡന്റ്‌ ജമീല മുഹമ്മദ്‌, വാര്‍ഡ്‌ മെമ്പര്‍ ശ്രീജിത്ത്‌ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.