താമരക്കുഴി- ആനക്കടവ്‌ പാലം റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു

Story dated:Tuesday January 26th, 2016,11 26:am
sameeksha

thamarakkuzhi road mamjalam kuzhi ali udgadanam cheyyunnuമലപ്പുറം: നഗരസഭ നവീകരിച്ച താമരക്കുഴി- ആനക്കടവ്‌ പാലം അപ്രോച്ച്‌ റോഡ്‌ നഗരകാര്യ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്മാരായ പരിഅബ്ദുല്‍ മജീദ്‌, പി.എ സലീം, മറിയുമ്മ ശരീഫ്‌, റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ കപ്പൂര്‍ കൂത്രാട്ട്‌ ഹംസ, സലീന ടീച്ചര്‍, കെ.സിദ്ദീഖ്‌ എന്നിവരും യൂസുഫ്‌ കൊന്നോല, കരടിക്കല്‍ ഖാദര്‍, വി.പി സുബ്രഹ്‌്‌മണ്യന്‍ മാസ്റ്റര്‍, വാളന്‍ സമീര്‍, പ്രജിത്ത്‌, ഷബീബ്‌ പി.ടി പങ്കെടുത്തു. വാര്‍ഡ്‌ കൗണ്‍സിലര്‍ ഹാരിസ്‌ ആമിയന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നഗരസഭക്കനുവദിച്ച പ്രത്യേക ഫണ്ടുപയോഗിച്ചാണ്‌ 28 ലക്ഷം രൂപ ചെലവില്‍ റോഡ്‌ നവീകരിച്ചത്‌. മഴക്കാലത്ത്‌ വെള്ളം നിന്ന്‌ റോഡ്‌ തകരുന്നതിന്‌ പരിഹാരമായാണ്‌ റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ നവീകരിച്ചത്‌.