റവന്യു ജില്ലാ സ്കൂൾ കലോത്സവം പന്തലിന് കാൽനാട്ടി

തേഞ്ഞിപ്പലം: അഞ്ച് ദിവസങ്ങളിൽ ആയി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മുപ്പതാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തലിനുള്ള കാൽ നാട്ടി.ഡിസംബർ നാല് മുതൽ എട്ട് വരെയാണ് കലോത്സവം പി.അബ്ദുൽ ഹമീദ് എം. എൽ.എ കാൽ നാട്ടൽ കർമ്മം  നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം,എ.ജില്ലാ പഞ്ചായത്ത്അംഗം എ.കെ.അബ്ദുറഹ്മാൻ,തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സഫിയ റസാഖ്, എം.വിജയൻ,ഡി .ഡി.ഇ .സി ഐ .വത്സല, ഡി.ഇ.ഒ. ടി കെ.അജിതകുമാരി, സൂപ്രണ്ട് എൻ.ജയശ്രീ, കെ.ടി. അമാനുള്ള, കെ.എം അബ്ദുള്ള, കാടേങ്ങൽ മജീദ് , പി.കെ എം.ഷഹീദ് , ഫൈസൽ മൂഴിക്കൽ, പി വി.ഹുസൈൻ, എ.വിജയൻ, വി.ബാലൻ, എ പി.കരീം, ടി.പി.അബ്ദുൽ ഹഖ് എന്നിവർ പങ്കെടുത്തു.