Section

malabari-logo-mobile

ജില്ലയില്‍ എച്ച് വ എന്‍ വ പനി:ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ നിന്നും എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധത്തിന് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക...

മലപ്പുറം: ജില്ലയില്‍ നിന്നും എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധത്തിന് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും ചികിത്സ തേടുകയും വേണം. എച്ച്1 എന്‍1 പനി ലക്ഷണമുള്ളവര്‍ ജനസമ്പര്‍ക്കം ഒഴിവാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, വൃത്തിയില്ലാത്ത പ്രതലത്തില്‍ തൊട്ടതിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക തുടങ്ങിയവ പാലിക്കുന്നത് രോഗ പകര്‍ച്ച തടയാന്‍ സഹായിക്കും. രോഗ പകര്‍ച്ചക്കെതിരെ പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!